Ticker

6/recent/ticker-posts

തിരുപ്പതി തിരുമല ക്ഷേത്രത്തിൽകൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തിക്കിത്തിരക്കിലുമായി 4 മരണം

ഹൈദരാബാദ്: തിരുപ്പതി തിരുമല ക്ഷേത്രത്തിൽ വൈകുണ്‌ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിൽ തിക്കിലും തിരക്കിലുമായി നാലുപേർക്ക് മരണപ്പെട്ടു. സർവദർശന കൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തിക്കിത്തിരക്കി കയറിയതോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്നുപേർ സ്‌ത്രീകളാണ്. ഒരു സ്‌ത്രീ തമിഴ്‌നാട്ടിലെ സേലം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

ഈ മാസം 10, 11, 12 തീയതികളിലാണ് വൈകുണ്‌ഠ ഏകാദശി. ഇതിനുള്ള സർവദർശന ടോക്കൺ വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് മണിമുതൽ വിതരണം ചെയ്യുമെന്നാണ് ദേവസ്വം അധികൃതർ അറിയിച്ചിരുന്നത്. സാധാരണയായി തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളിൽ നിന്നാണ് കൂപ്പണുകൾ വിതരണം ചെയ്യുന്നതെങ്കിലും ഇക്കുറി തിരക്ക് കണക്കിലെടുത്ത് താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിൽ സജ്ജമാക്കിയ കൗണ്ടറുകള്‍ വഴി കൂപ്പൺ വിതരണം നടത്താനായിരുന്നു ദേവസ്വത്തിന്‍റെ തീരുമാനം.



ഇങ്ങനെ രണ്ട് കേന്ദ്രങ്ങളിൽ കൂപ്പൺ വാങ്ങാൻ നേരത്തെ എത്തി വരിനിന്നവരാണ് അപകടത്തിൽപ്പെട്ടത്. കൂപ്പൺ വാങ്ങാൻ തമിഴ്‌നാട്ടിൽനിന്നും കർണാടകയിൽനിന്നും അടക്കം നിരവധി ഭക്തർ എത്തിച്ചേർന്നിരുന്നു

Post a Comment

0 Comments