Ticker

6/recent/ticker-posts

അംഗന്‍വാടിയില്‍ തലകറങ്ങി വീണ 4 വയസ്സുകാരി മരിച്ചു.


കാസര്‍കോട്:അംഗന്‍വാടിയില്‍ തലകറങ്ങി വീണ 4 വയസ്സുകാരി മരിച്ചു. മധൂര്‍, അറന്തോട്ടെ സ്വദേശികളായ ബഷീര്‍ അഫ്‌ന ദമ്പതികളുടെ മകളായ ഫാത്തിമത്ത്_സഹ്‌റയാണ് മരിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.

ഇന്നലെയാണ് കുട്ടി അംഗന്‍വാടിയില്‍ തലകറങ്ങി വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments