Ticker

6/recent/ticker-posts

കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി

ഇടുക്കി പുല്ലു പാർക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രാമ മോഹൻ, സംഗീത് , ബിന്ദു നാരായണൻ എന്നിവരാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 6 15യോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ് വാടകക്കെടുത്ത് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴിയാണ് അപകടം പുല്ലുപാറക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു 34 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹ ങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

0 Comments