Ticker

6/recent/ticker-posts

യുവതിയുടെ വീട്ടിലെത്തി 23കാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. പ്രണയനൈരാശ്യമെന്ന് സൂചന

തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23കാരന്‍  പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കണ്ണാറ സ്വദേശി ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.


പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് അര്‍ജുന്‍ ലാല്‍ ജീവനൊടുക്കിയതെന്നാണ് യുവാവിന്റെ കൂട്ടുകാരുടെ മൊഴി. യുവതിയും അര്‍ജുന്‍ ലാലും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഒരുവര്‍ഷമായി ഇരുവരും അകല്‍ച്ചയിലായിരുന്നു.

കഴിഞ്ഞദിവസം അര്‍ജുന്‍ ലാല്‍ യുവതിയുടെ ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചു. ഇതുശ്രദ്ധയില്‍ പെട്ടയുവതിയും വീട്ടുകാരും അര്‍ജുനോട് ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഫോട്ടോ നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ജീവനൊടുക്കുമെന്നുമായിരുന്നു അര്‍ജുന്റെ മറുപടി.

തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ അര്‍ജുന്‍ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. വിവരമറിഞ്ഞ് ഒല്ലൂര്‍ പോലീസെത്തിയാണ് അര്‍ജുന്‍ ലാലിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെ ചികില്‍സയിലിരിക്കെയാണ് യുവാവ് മരണപ്പെടുകയായിരുന്നു







Post a Comment

0 Comments