പയ്യോളി : വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന സംഗമ വേദിയായിരുന്നു വിദ്യാസദനം എക്സ്പോ 2025. വിജ്ഞാനം കൊണ്ട് കൈവരിക്കേണ്ട വ്യക്തിവികാസം മുതൽ സാമൂഹ്യ- സാംസ്കാരിക - ശാസ്ത്ര - സാങ്കേതിക - പാരിസ്ഥിതിക നേട്ടങ്ങൾ വരെ ഒരു കുടക്കീഴിൽ ഒന്നിക്കുന്നതാണ് വിദ്യാസദനം എക്സ്പോ 2025. മാനസിക- ശാരീരിക ആരോഗ്യം നേടിയെടുക്കുന്നതിന് അറിവും വിനോദങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളും വൈദ്യശാസ്ത്രവും ജീവിത നൈപുണികളും കായികക്ഷമതയും പരസ്പരം പൂരകമാവണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ എക്സ്പോ സംഘടിപ്പിച്ചത്.
2025 ജനുവരി 4 ന് നടന്ന എക്സ്പോ മൾട്ടിപ്പ്ൾ ഗിന്നസ് റെക്കോർഡ് താരം പ്രശസ്ത കാർട്ടൂണിസ്റ്റ് എം. ദിലീഫ് ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം കുടുംബം ദം ബിരിയാണി ഗ്രാൻ്റ്ഫിനാലെ സ്റ്റാർ നജിയ പി, ഡോ. ചന്ദ്രകാന്ത് കണ്ണാശുപത്രി, മലബാർ മെഡിക്കൽ കോളജ്, അരണ്യ ആയുർവേദ ശാല, അൾട്ടിമേറ്റ് ദന്താശുപത്രി തിക്കോടി, യൂനാനി മെഡിക്കൽ ടീമുകൾ തുടങ്ങി വിദ്യാഭ്യാസ- ആരോഗ്യ, രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
റോബോട്ടിക്സ്, വെർച്ച്വൽ റിയാലിറ്റി ഷോ, അലോപ്പതി, കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സ്, കോഴിക്കോട്, മിൽമ ഡയറി വയനാട്, ഫയർ & റസ്ക്യൂ, വടകര, ഓൾ ഇന്ത്യ റേഡിയോ നിലയം, കോഴിക്കോട്, ഐ.പി.എച്ച്, വചനം ബുക്സ്റ്റാളുകൾ, ദം ബിരിയാണി സ്റ്റാൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ ഫുഡ് കോർട്ടുകൾ, ഭാഷകൾ, സാമൂഹ്യ ശാസ്ത്ര- ശാസ്ത്ര - ഗണിത- കരകൗശല - ഐ.ടി. സ്റ്റാളുകൾ, പഠനോത്സവം, ശാന്തിസദനം, ദാറുൽ ഖുർആൻ, ഹെവൻസ് സ്റ്റാളുകൾ, ഗെയിംസ് കൗണ്ടറുകൾ തുടങി വിജ്ഞാന- വിനോദ പ്രധാനമായ സ്റ്റാളുകൾ ചേർന്നതായിരുന്നു വിദ്യാസനം എക്സ്പോ 2025.
ഫയർ & റസ്ക്യൂ ടീം ക്യാപ്റ്റൻ ഷിജിലേഷ്, വിദ്യാസദനം ട്രസ്റ്റ് ചെയർമാൻ യു. പി. സിദ്ധീഖ് മാസ്റ്റർ, സ്വാഗത സംഘം ചെയർമാൻ സി. അബ്ദുറഹ്മാൻ, ദാറുൽ ഖുർആൻ ഡയറക്ടർ ഹബീബ് മസ്ഊദ്, പി.ടി.എ പ്രസിഡൻ്റ് റഖീബ് മണിയൂർ, സലാം ഹാജി, പി. ശരീഫ്, സുലൈമാൻ ഖാസിമി, മായടീച്ചർ, ജനറൽ കൺവീനർ റംസീന റസീം, മാനേജർ സൈഫുദ്ദീൻ പി.കെ. പ്രിൻസിപ്പൽ എം. ഷമീർ, അഡ്മിനിസ്ട്രേറ്റർ അബ്ദുസ്സലാം, ഹെഡ്മിസ്ട്രസ്സ് സിനി. കെ.കെ. എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. നൂറുകണക്കിന് കുടുംബങ്ങളും വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും നാട്ടുകാരും എക്സ്പോ സന്ദർശിച്ചു. പി.ടി.എ., സ്റ്റാഫ്, വിദ്യാർഥികൾ, മാനേജ്മെൻ്റ് ഉൾപ്പെട്ട എക്സ്പോ ടീം എക്സിബഷന് നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.