Ticker

6/recent/ticker-posts

18 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60 ലധികം പേർ ലൈംഗികമായി പീഡിപ്പിച്ച് ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി പിടിയിൽ.


പത്തനംതിട്ട: പത്തനംതിട്ടയിൽ 18 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60 ലധികം പേർ ലൈംഗികമായി പീഡിപ്പിച്ച് ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി പിടിയിൽ. വെള്ളിയാഴ്ച അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്.

പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ നടത്തിയ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുള്ളത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമികമായി നൽകിയ വിവരം.

Post a Comment

0 Comments