Ticker

6/recent/ticker-posts

പീഡനം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 17കാരിയുടെ പരാതിയിൽ നാലുപേർ പിടിയിൽ

അടൂരില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തിൽ കൗമാരക്കാരന്‍ ഉൾപ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍  
നിലവില്‍ പെണ്‍കുട്ടി പ്ലസ്‌ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2019 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരാൾ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരുൾപ്പെടെ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 8 കേസുകൾ അടൂർ പൊലീസ് സ്‌റ്റേഷനിലും 1 കേസ് നൂറനാട് സ്‌റ്റേഷനിലും ആണെന്നാണ് ലഭിക്കുന്ന വിവരം.

അടൂരില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് കൗമാരക്കാരന്‍ ഉൾപ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുത്തിട്ടുളളത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments