Ticker

6/recent/ticker-posts

പുഷ്‌പക് എക്‌സ്‌പ്രസില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുറത്തേക്ക് ചാടി മറ്റൊരു ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

ജല്‍ഗാവ് (മഹാരാഷ്‌ട്ര) : പുഷ്‌പക് എക്‌സ്‌പ്രസില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുറത്തേക്ക് ചാടി മറ്റൊരു ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ കുടുംബത്തിന് റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ് 1.5 ലക്ഷം രൂപ നഷ്‌ട പരിഹാരം പ്രഖ്യാപിച്ചു. 
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് 50,000 രൂപയും ചെറിയ പരിക്കുകള്‍ മാത്രമുള്ളവർക്ക് 5,000 രൂപയും ധന സഹായം നല്‍കും. നിലവിൽ 10 പേരാണ് ജല്‍ഗാവ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അതേസമയം റെയിൽവെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അപകടത്തിൽ 12 പേർ മരിച്ചതായും 10 പേർ ചികിത്സയിലുള്ളതായുമാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് മരണസംഖ്യ 13 ആയി ഉയരുകയായിരുന്നു.

Post a Comment

0 Comments