Ticker

6/recent/ticker-posts

ഡല്‍ഹി ബുരാരി ഏരിയയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരി ഏരിയയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. 12 പേരെ രക്ഷപ്പെടുത്തി.   നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ

ബുരാരി ഏരിയയില്‍ ഒസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

‘ഒമ്പതോളം അഗ്‌നിശമന സേന യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തി. ആംബുലന്‍സുകളും സജ്ജമാണ്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തി. കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണംഎന്നാണ് പ്രാഥമിക നിഗമനം’,  
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. ബുരാരി എംഎല്‍എ സഞ്ജീവ് ഝാ പാര്‍ട്ടി പ്രവര്‍ത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവര്‍ത്തനത്തിന് പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments