Ticker

6/recent/ticker-posts

താമരശ്ശേരിയിൽ.ബസ്സും, ലോറിയും, കാറും കൂട്ടിയിടിച്ചു.12 പേർക്ക് പരുക്ക്


താമരശ്ശേരി: ഓടക്കുന്നിൽ KSRTC ബസ്സും, ലോറിയും, കറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.
ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസ്സിനും, ലോറിക്കും ഇടയിൽപ്പെട്ടു.ലോറി മറിയുകയും, ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീഴുകയും ആയിരുന്നു. KSRTC ബസ്സ് സമീപത്തെ കടവരാന്തയിലേക്ക് നീങ്ങി, റോഡിൽ നിന്നും എഴുന്നേറ്റ ബസ് ഡ്രൈവർ ചാടിക്കയറി ബസ് ഹാൻ്റ് ബ്രേക്ക് ഇട്ട് നിർത്തിയതിനാൽ വൻ  ദുരന്തം ഒഴിവായി. ലോറിയിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബസ്സിൽ ഉണ്ടായിരുന്ന 9 പേർക്ക് പരുക്കേറ്റു.
കാർ യാത്രക്കാരായ അബുബക്കർ സിദ്ദീഖ്, ഷഫീർ, കൂടാതെ സാരമായി പരുക്കേറ്റ കാർ ഡ്രൈവറേയും മെഡിക്കൽ കോളേജിലും,ബസ് യാത്രക്കാരായ ധന്യ കരികുളം, സിൽജ വെണ്ടേക്കുംചാൽ ചമൽ, മുക്ത (12) ചമൽ, ചന്ദ്ര ബോസ് (48) ചമൽ, ലുബിന ഫർഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്സത്ത് പിണങ്ങോട് വയനാട്, KSRTC ഡ്രൈവർ വിജയകുമാർ, കണ്ടക്ട‌ർ സിജു എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
 

Post a Comment

0 Comments