Ticker

6/recent/ticker-posts

വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യ. 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.

കൊച്ചി: ദോഹ – നെടുമ്പാശ്ശേരി വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം  11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരണപ്പെട്ടത് വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംമരണം സംഭവിക്കുകയായിരുന്നു. മാസം തികയുന്നതിന് മുമ്പ് ജനിച്ച കുഞ്ഞാണ്.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും തുടര്‍ ചികിത്സകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു

Post a Comment

0 Comments