Ticker

6/recent/ticker-posts

ചാവട്ട് എംഎൽപി സ്കൂളിൽ അനുമോദന സംഗമം

മേപ്പയ്യൂർ: ചാവട്ട് എംഎൽപി സ്കൂളിൽ കലാ- കായിക - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലെ പ്രതിഭകൾക്ക് അനുമോദനം നൽകി.ഗ്രാമപഞ്ചായത്ത് അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാലയത്തിന് പിടിഎ കമ്മിറ്റി ഉപഹാരം നൽകി.വിദ്യാഭ്യാസ ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന സ്കൂളിലെ കരാട്ടെ പരിശീലകനായ മുഹമ്മദ് ശഹലിന് യാത്രയയപ്പും സംഗമത്തിൽ നൽകി.അനുമോദന സംഗമം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ്  ഷോണിമ അധ്യക്ഷയായി.മാനേജർ പി. കുഞ്ഞമ്മദ്,എംപിടിഎ ചെയർപേഴ്സൺ ഹഫ്സത്ത്, പിടിഎ വൈസ്പ്രസിഡൻ്റ് റസീന വികെ,അധ്യാപകരായ രബിഷ എംപി,റഅഫിന കെ, ശാനിഫ.ഇ, രജിഷ.പിവി,ലിജിന.സിതുടങ്ങിയവർ ആശംസകളർപ്പിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രധാനാധ്യാപിക സ്മിത സിഎം സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments