Ticker

6/recent/ticker-posts

രാജ്യംകണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ ഒന്നായിരുന്നു ഡോ: മന്‍മോഹന്‍ സിംഗ്


രാജ്യത്തിൻറെ സാമ്പത്തിക രംഗത്തെ വളർച്ചക്കും പുരോഗതിക്കും സുപ്രധാന പങ്കുവഹിച്ച നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ എന്ന ചോദ്യത്തിന് ഉള്ള ഉത്തരമായിരുന്നു ഡോ : മൻമോഹൻ സിംഗ്  സുപ്രധാനമായ ഒട്ടേറെ നിയമനിർമ്മാണങ്ങളാണ് മൻമോഹൻ സിംഗിന്റെ കാലത്ത് ഉണ്ടായത് . വിപ്ലവകരമായ വിവരാവകാശ നിയമമാണ് അതിൽ പ്രധാനം അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ആയിരുന്നു അന്ന് സിംഗ് നിയമമാക്കിയത് ഇത് പൊതു രംഗത്തുണ്ടാക്കിയ സുതാര്യത ചെറുതൊന്നുമല്ല വിവരാവകാശം നിയമം പ്രാബല്യത്തിൽ വന്നതോടെ സർക്കാറിന്റെയോ അഥവാ സർക്കാർ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാൻ അധികാരികൾക്ക് നിർവാഹമില്ലാതെയായി ഇതോടെ സർക്കാരുകൾക്ക് നേരെ ചോദ്യം ഉയർത്താനും വിവാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണക്കാരായ പൗരനും ലഭിക്കുകയായിരുന്നു



ലോക്പാൽ ബിൽ ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിർമാണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അതിവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്ക് വഴിതുറന്നുകൊടുത്തതും സിംഗിന്റെ ഭരണകാലത്തായിരുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കി  അദ്ദേഹം പ്രവർത്തിച്ചു

ബാല വിവാഹങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന രാജ്യത്ത് ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് നിയമം കൊണ്ടുവന്നതും മൻമോഹൻസിങ്ങിന്റെ കാലത്തായിരുന്നു ഭക്ഷ്യസുരക്ഷാ നിയമം തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം ഇന്ത്യൻ കമ്പനനീസ് ആക്ട് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റുകളും ചട്ടങ്ങളും മുന്നോട്ടുവെച്ചതും അദ്ദേഹം ആയിരുന്നു

Post a Comment

0 Comments