Ticker

6/recent/ticker-posts

ലക്ഷ്മി അമ്മയ്ക്ക് തണലേകാൻ നന്മയ്ക്കൊപ്പം സുമനസ്സുകളും കൈകോർത്തു : ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസം

 

പയ്യോളി. പളളിക്കര നന്മ മഹല്ല് കൂട്ടായ്മ സർക്കാർ സഹായവും സുമസുകളുടെ കരുതലും ലഭിച്ചതോടെ ലക്ഷ്മി അമ്മയ്ക്കും കുടുംബത്തിനും  വീടെന്ന സ്വപ്നംയാഥാർത്ഥ്യമായി.
രണ്ട് മുറികളും ഹാളും അടുക്കളയും വരാന്തയും ചേർന്നതാണ് വീട് .
ലക്ഷ്മി അമ്മയുടെ ഭർത്താവ് കേളപ്പൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നൂ  
സർക്കാർ സഹായത്തോടെ ആരംഭിച്ച വീട് പണി പാതി വഴിയിൽ നിലച്ചു പോയതോടെ
നന്മ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ സുമനസുകൾ  ഏറ്റെടുത്ത് പൂർത്തീകരിക്കുകയായിരുന്നൂ 

വീടിൻ്റെ താക്കോൽ ദാനം നന്മ പ്രസിഡൻ്റ് ആർ കെ റഷീദ് നിർവഹിച്ച 
ഗൃഹ പ്രവേശന ചടങ്ങിൽ ഒ പി രവീന്ദ്രൻ,  അജ്മൽ മാടായി , പി കെ റഹീസ്, പി ആർ  കെ ദിനേഷ്, സുനീർ,ഫിറോസ് , സത്യൻ കൂടത്തിൽ , ബാസിത്ത് തുടങ്ങി നിരവധി പേര് പങ്കെടുത്തു

Post a Comment

0 Comments