Ticker

6/recent/ticker-posts

വീട് നിർമ്മാണ ജോലിക്കിടെ നിലപ്പലകയിൽ നിന്ന് കാൽ വഴുതി കിണറ്റിലേക്ക് വീണ് പയ്യോളി സ്വദേശിയായ തൊഴിലാളി മരിച്ചു

വടകര :  വീട് നിർമ്മാണ ജോലിക്കിടെ നിലപ്പലകയിൽ നിന്ന് കാൽ വഴുതി കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു പയ്യോളി ഇരിങ്ങൽ അറുവയലിൽ മീത്തൽ താരമ്മേൽ  ജയരാജൻ ( 52)  ആണ് മരണപ്പെട്ടത്
  വടകര ചോറോട് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് രണ്ടാം നിലയുടെ പുറംഭിത്തിയുടെ നിർമാണ പ്രവൃത്തിക്കിടെയാണ് സംഭവം കിണറിന് മുകളിലായി  പലക കൊണ്ട് തട്ട് തയ്യാറാക്കി അതിനുമുകളിൽ നിന്നതായിരുന്നു ജയരാജൻ .
 ഇതിനിടെ കാല് തെറ്റുകയും ആഴമുള്ള കിണറ്റിലേക്ക് വീഴുകയും ആയിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല  

Post a Comment

0 Comments