Ticker

6/recent/ticker-posts

റോഡരികിൽ കുഴഞ്ഞു വീണ വയോധികയെ പരിചരിച്ച വിദ്യാർഥികളെ അനുമോദിച്ചു


പച്ചമനുഷ്യനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന  ഈ കെട്ടകാലത്തും മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും വാഹകരാവുക എന്ന ദൗത്യം നിർവഹിച്ച വിദ്യാർഥികൾ സമൂഹത്തിലെ മാതൃകാ വിദ്യാർത്ഥികൾ ആണെന്ന് കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ പറഞ്ഞു. 
 റോഡരികിൽ കുഴഞ്ഞു വീണ വയോധികയുടെ പ്രതിസന്ധി ഘട്ടത്തിൽ വളരെ കൃത്യതയോടെ ഇടപെട്ട് ജീവിതത്തിലേക്ക് പ്രഥമ ശുശ്രൂഷ നൽകി പരിചരിച്ച ചൊക്ലി വിപി ഓറിയൻ്റൽ സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിപി ഒരിയൻ്റൽ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ നഫീസത്തുൽ മിസ്‌രിയ, ഖദീജത്തുൽ ഖുബറാ, അയിഷ അലോന, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ലൂബിൻ പി.വി എന്നിവരെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മൊമെൻ്റോയും നൽകി ആദരിച്ചു. ചെയർമാൻ എ പി അബ്ദുൽ സലാം , കെ കെ എം എ സംസ്ഥാന പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുല്ല, ജന സെക്രട്ടറി അബ്ദുൽ റസാഖ് മേലടി എന്നിവർ  ഉപഹാരങ്ങൾ നൽകി. 
     പി വി  ലുബിൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി  പ്രധാന അദ്ധ്യാപകൻ പി പി രമേഷൻ മാസ്റ്റർ സ്വാഗതവും, ടീ സ്വാലിഹ് മാസ്റ്റർ നന്ദി പറഞ്ഞു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി യു എ ബക്കർ, മുൻ കേന്ദ്ര സിക്രട്ടറി പി പി ഫൈസൽ , ഫാർവാനിയ സോണൽ വൈ: പ്രസിഡണ്ട് മഹ്മൂദ് പെരുമ്പ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Post a Comment

0 Comments