Ticker

6/recent/ticker-posts

ആദിവാസി യുവാവിനെ കാറിൽ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.

മാനന്തവാടി ചെക്ക് ഡാം കാണാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഇടപ്പെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു കുടൽക്കടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചത് മാനന്തവാടി പയ്യമ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
 കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ മാനന്തവാടി പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു  ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പയ്യമ്പള്ളി കൂടൽ കടവിലെ ചെക്ക് ഡാം കാണാൻ എത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് വാക്ക് തർക്കം നടന്നത് ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാൻ എത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ തർക്കം ഉണ്ടായി.

ഇതിനിടെ കല്ലുമായി ആക്രമിക്കാൻ ഒരുങ്ങിയ യുവാവിനെ മാതൻ തടഞ്ഞു പിന്നാലെ മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴയ്ക്കുക ആയിരുന്നു അരക്കും കൈകാലുകൾക്കും പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതിനിടെ കാറിൽ ഉള്ളവർ രക്ഷപ്പെട്ടു. സംഭവത്തിൽ മാനന്തവാടി പോലീസ് വധശ്രമത്തിനു കേസെടുത്തു.

Post a Comment

0 Comments