Ticker

6/recent/ticker-posts

തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ് യു.ഡി.എഫിന് ഏകപക്ഷീയ വിജയം


തിക്കോടി: തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിലെ മുഴുവൻ അംഗങ്ങളും എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായി രാജീവൻ കൊടലൂരിനെയും വൈസ് പ്രസിഡൻ്റായി മുസ്ലിം ലീഗിലെ എകെ. മുസ്തഫയെയും തെരെഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഡയറക്ടർ ബോർഡിലേക്ക് ജയേന്ദ്രൻ തെക്കേ കുറ്റി ലിനീഷ് തട്ടാരിആർപി ഗിരീഷ്കുമാർ, ഉണ്ണികൃഷ്ണൻ വായാടി, പ്രേമാ ബാലകൃഷ്ണൻ ,ഓകെ മോഹനൻ, രാജേഷ് കളരിയുള്ളതിൽ, പെരിയാരത്ത് ശാലിനി, ആർകെ കുഞ്ഞമ്മത് , റിഷാദ് സി, എന്നിവരെ തെരെഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസറായ പയ്യോളിയൂണിറ്റ് ഇൻസ്പെക്ടർ മനോജ് കുമാറിൻ്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചത്

Post a Comment

0 Comments