Ticker

6/recent/ticker-posts

വിദ്വേഷ പ്രസംഗം: സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസ് കേസ്

പയ്യോളി :വിദ്വേഷ പ്രസംഗം: സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസ് കേസ്  ഈ മാസം 22ന് വൈകിട്ട് തിക്കോടി പഞ്ചായത്ത് പതിമൂന്നാം വാർഡ് പുതിയ വളപ്പ് മുസ്ലിം ലീഗ് ഓഫീസിന് സമീപത്ത് വെച്ചാണ് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ സിപിഐഎം തിക്കോടി ലോക്കൽ  സെക്രട്ടറി കളത്തിൽ ബിജു പ്രസംഗിക്കുകയും മുസ്ലിം ലീഗ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്
ഇയാൾക്കെതിരെ  351(3),192 BNSഎന്നീ വകുപ്പുകൾ ചാർത്തിയാണ് പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത് ഇയാളുടെ പ്രസംഗം സാമൂഹിക മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും തുടർന്ന് പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നു
തിക്കോടി കുറ്റിവയലിൽ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സി പി എം സ്ഥാപിച്ച  കൊടി തോരണങ്ങൾ   നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിലാണ് ബിജു കളത്തിലിന്റെ വിവാദ പ്രസംഗം നടന്നത്

Post a Comment

0 Comments