Ticker

6/recent/ticker-posts

എൽ സി ഐ എഫ് ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി മേലടി ഫിഷറീസ് എൽ.പി സ്ക്കൂളിൽ പയ്യോളി ലയൺസ് ക്ലബ്ബ് വാട്ടാർ പ്യൂരിഫയർ സ്ഥാപിച്ചു.


പയ്യോളി :എൽ സി ഐ എഫ് ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി  മേലടി ഫിഷറീസ് എൽ.പി സ്ക്കൂളിൽ പയ്യോളി ലയൺസ്  ക്ലബ്ബ് വാട്ടാർ പ്യൂരിഫയർ സ്ഥാപിച്ചു. സ്ക്കൂളുകളിൽ ശുദ്ധജല പദ്ധതികൾ നടപ്പാക്കാനും,കുട്ടികൾക്ക് അണുവിമുക്തമായ കുടി വെളളം ലഭിക്കുവാനും വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉൽഘാടനം കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്തു.പയ്യോളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം.പി. ജിതേഷ് അദ്ധൃക്ഷനായി,ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ ടി.പി നാണു,അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി മോഹനൻ വൈദ്യർ, ക്ലബ്ബ് സെക്രട്ടറി ഫൈസൽ എം,, ഐ പി.പി സി സി. ബബിത്ത്,അനിൽ കുമാർ. വി,എന്നിവർ ആശംസകൾ അർപ്പിച്ചു , സ്ക്കൂൾ പ്രധാനധ്യാപകൻ വത്സൻ.വി. സ്വഗതവും,പ്രഭാത് എ ടി നന്ദി പറഞ്ഞു. പ്രഭാകരൻ എൻ, യാസർ രാരാരി, ബിജേഷ് ഭാസ്ക്കർ,ഷമീർ.കെ.എം.അബ്ദുൾ സമദ് പറമ്പത്ത്, ഡെനിസൺ. ജി എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments