Ticker

6/recent/ticker-posts

വയനാടിനെ വീണ്ടെടുക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഐ.ആർ.എം.യു

 .
മാനന്തവാടി: രാജ്യത്തെ നടുക്കിയ വയനാട്,
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും വയനാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മാനന്തവാടിയിൽ ചേർന്ന ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയാ പേഴ്സൺസ് യൂണിയൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം മാനന്തവാടിയിൽ ചേർന്ന സംസ്ഥാന കമ്മറ്റി അംഗീകരിച്ചു.ദുരന്തത്തിൽ മരണപ്പെട്ടവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
  
  *മാധ്യമപ്രവർത്തകർക്ക് ജില്ലാതലതിരിച്ചറിയൽ രേഖ നൽകണം* 
........
സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് സർക്കാർ വിവരശേഖരണം  ഉടൻ പൂർത്തിയാക്കണമെന്നും പ്രാദേശിക പത്രപ്രവർത്തകർക്ക്  ജില്ലാ തലത്തിൽ  തിരിച്ചറിയൽ രേഖ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.സർക്കാർ നടപ്പാക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച
ക്ഷേമനിധി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ.ആർ.എം.യു.സംസ്ഥാന ക്യാമ്പ് ജനുവരി 28, 29 ന് തിരുവനന്തപുരത്ത് നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് (ഇടുക്കി) അധ്യക്ഷത വഹിച്ചു.
സെക്രട്ടറി യൂ ടി ബാബു സ്വാഗതം പറഞ്ഞു. കുഞ്ഞബ്ദുള്ള വാളൂർ അനുശോചനപ്രമേയവും, പി കെ പ്രിയേഷ് കുമാർ സംഘടന പ്രമേയവും കെ പി അഷ്‌റഫ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസാദ് കാടങ്കോട്, സുനിൽ കൊട്ടൂർ,സജേഷ് ചന്ദ്രൻ, കെ ടി കെ റഷീദ്, ജോഷിജോസഫ് കുമളി, ദേവരാജ്കന്നാട്ടി,രഘു നാഥ്‌ പുറ്റാട്, സതീഷ് എ പി, ബിനീഷ് കുമാർ പാലക്കാട്‌ സംസാരിച്ചു.

Post a Comment

0 Comments