Ticker

6/recent/ticker-posts

കേരളത്തോട് കേന്ദ്രസർക്കാർ പക വീട്ടുന്നു - എളമരം കരീം

പയ്യോളി :കേരള സംസ്ഥാനത്തോടും ജനതയോടും കേന്ദ്രസർക്കാർ നിഷ്ഠൂരമായ രീതിയിൽ പക വീട്ടുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിഅംഗംഎളമരംകരീംഅഭിപ്രായപ്പെട്ടു.സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നന്തി യിലെ സീതാറാം യെച്ചൂരി നഗറിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം കണ്ട പ്രകൃതിദുരന്തങ്ങളിലൊന്നായ വയനാട്ടി ലെ ചൂരൽ മലയിലും, മുണ്ടക്കയത്തും ഉണ്ടായത്.മരിച്ചവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ഈ സംഭവം നടന്നു കഴിഞ്ഞപ്പോൾ ഇന്ത്യാ രാജ്യം മുഴുവൻ കേരളത്തോട് വലിയ സഹാനു ഭൂതി പ്രകടിപ്പിച്ചു.കേരള ഗവൺമെൻറ് വളരെ ഗൗരവത്തോടെയാണ് ഈ പ്രശ്നത്തെകണക്കിലെടുത്തത്.ദുരിതാശ്വാസ പ്രവർത്തനം ഏകീകരിക്കാൻ 5 മന്ത്രിമാർ അടങ്ങുന്ന സംഘത്തെ വയനാട്ടിലേക്ക് നിയോഗിച്ചു.മുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ചു.കേരളത്തിൻ്റെ കഴിവിനനുസരിച്ച് ചെലവഴിച്ചു.ജനങ്ങൾ നല്ല നിലയിൽ ഇതിനോട് പ്രതികരിച്ചു. തുടർന്ന് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ചു.കുഞ്ഞുങ്ങളെ താലോലിച്ചു. തിരിച്ചുപോയി.ഇന്നുവരെയും ഒരു സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. കേരള ജനതയോട് ക്രൂരമായിപക വീട്ടുന്ന സമീപനമാണ് മോദിസർക്കാർസ്വീകരിച്ചി രിക്കുന്നത്.കേരളത്തിലെ യുഡിഎഫ് ആകട്ടെ കേന്ദ്രത്തിന്റെ ഈ നിലപാടിനെ പിന്തുണക്കുന്ന നയവുമായി മുന്നോട്ടു പോകുകയാണെന്നും എളമരം കരിം പറഞ്ഞു.
 

Post a Comment

0 Comments