Ticker

6/recent/ticker-posts

തിക്കോടി ദേശീയപാതയിൽ ഡ്രൈനേജിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

തിക്കോടി ദേശീയപാതയിൽ  ഡ്രൈനേജിൽ വീണ് ബൈക്ക് യാത്രികന് പരിക്ക് 
അപകടത്തിൽ തിക്കോടി അരയൻകണ്ടിബാബുവിന് നിസ്സാരമായി പരിക്കേറ്റു
ഇന്ന് വൈകിട്ട് 6 30 ഓടെ തിക്കോടി പൂവെടിത്തറക്ക് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഭാഗത്തെ സർവീസ് റോഡിലാണ് അപകടം
റോഡരികിൽ നിർമ്മിച്ച ഡ്രൈനേജിനു മുകളിലെ സ്ലാബ് തകർന്നാണ് ബൈക്ക് വീണത് അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം തകർന്നിട്ടുണ്ട് ദേശീയപാതയോരത്തെസ്ലാബുകൾ തകരുന്നതും അപകടങ്ങൾഉണ്ടാകുന്നതും വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ നിരവധി തവണ പ്രതിഷേധമുയർന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു

Post a Comment

0 Comments