Ticker

6/recent/ticker-posts

അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിലും അസമിലും രണ്ട് കോൺഗ്രസ് നേതാക്കൾ മരിച്ചു

അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിലും അസമിലും രണ്ട് കോൺഗ്രസ് നേതാക്കൾ മരിച്ചു ഗുഹാവത്തിയിലും ലഖ്നൗവിലുമാണ് സംഭവം. പോലീസ് നടപടി കാരണമാണെന്നാണ് ആരോപണം എന്നാൽ പോലീസ് നടപടി കൊണ്ടെല്ല മരണം സംഭവിച്ചതെന്നും നേതാക്കളുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇരുനഗരങ്ങളിലെയും പോലീസ് അറിയിച്ചു മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാവൂ എന്നും അവർ പറഞ്ഞു. ഭരണഘടനാ ശില്പി ബാബ സാഹിബ് അംബേദ്കറെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പരാമർശം, മണിപ്പൂരിലെ അക്രമങ്ങളിൽ സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വം, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുന സ്ഥാപിക്കുന്നതിനുള്ള ആവശ്യം എന്നിവ ഉൾപ്പെടുത്തി നിരവധി വിഷയങ്ങളിൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.

Post a Comment

0 Comments