Ticker

6/recent/ticker-posts

കേരളത്തിലെ ഭരണത്തിൽ ഡീപ് സ്റ്റേറ്റ് ഇടപെടുന്നു , കെ എം ഷാജി


കോഴിക്കോട് : പൂനെയിൽ നിന്നും ആർ എസ് എസ് വിഭാവനം ചെയ്യുന്ന ഡീപ് സ്റ്റേറ്റ്  2018 മുതൽ കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു വെന്ന് കെ എം ഷാജി.
 ഇ ഡി യുടെ അന്വേഷണത്തിൽ അടി മുടി അഴിമതിയിൽപെട്ട പിണറായി വിജയൻ കേന്ദ്രത്തിന്റെ മുമ്പിൽ തലയുയർത്തി നില്ക്കാൻ കഴിയാത്തതിന്റെ അനന്തരഫലാണ് ഡീപ് സ്റ്റേറ്റിന്റെ ഭരണ നിയന്ത്രണങ്ങൾ കേരളത്തിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു . എലത്തൂർ ട്രെയിൻ തീവെപ്പ് കേസായിരുന്നു കേരളത്തിലെ ആദ്യത്തെ ഡീപ് സ്റ്റേറ്റ് ഇടപെടലെന്നും കൊടകര ഹവാല കേസ് ആർ എസ് എസ് സി പി എം   ഡീപ് സ്റ്റേറ്റിന്റെ ഇടപെടൽ കാരണമാണ് ഒതുക്കി തീർത്തെതെന്നും ലാവലിൻ കേസ് 40ആം വട്ടവും നീട്ടിക്കൊണ്ടിരിക്കുന്നതും ഡീപ് സ്റ്റേറ്റിന്റെ ഇടപെടൽ തന്നെയെന്ന് അദ്ദേഹം സൂചിപ്പിച്ചു ,
എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments