Ticker

6/recent/ticker-posts

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ സർക്കാറിന് തിരിച്ചടി.മുൻസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമവിരുദ്ധം എന്ന് ഹൈക്കോടതി



കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ സർക്കാറിന് തിരിച്ചടി. വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി കൊടുവള്ളി ഫാറൂഖ് മുക്കം പാനൂർ പയ്യോളി പട്ടാമ്പി ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമവിരുദ്ധം എന്ന് ഹൈക്കോടതി വ്യക്തമാക്കി 9 തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനമാണ് റദ്ദാക്കിയത്
പയ്യോളി ,കൊടുവള്ളി ,
ഫറോക്ക്, മുക്കം ,പാനൂർ ,പട്ടാമ്പി ,
ശ്രികണ്ഠാപുരം എന്നീ നഗരസഭകളും പടന്ന ഗ്രാമ പഞ്ചായത്തുമാണ് കേസിൽ കക്ഷി ചേർന്നത്.
ഹൈക്കോടതിയിലെ സീനിയർ വക്കീലും ,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.മുഹമ്മദ് ഷാ ആണ് കേസ് വാദിച്ചത്.
പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗിനു വേണ്ടി പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ളയും നഗരസഭക്കു വേണ്ടി ചെയർമാൻ വി.കെ.അബ്ദുറഹിമാനും കക്ഷി ചേർന്നു.
 2015 വാർഡ് വിഭജനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുനർവിഭജനത്തിന് വിലക്ക് ഏർപ്പെടുത്തി

Post a Comment

0 Comments