Ticker

6/recent/ticker-posts

സി.എ നായരുടെ ഒന്നാം ചരമവാർഷികദിനത്തിൽ ആർ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി അനുസ്മരിച്ചു

പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും അധ്യാപകനും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും കൂത്താളി മുതുകാട് സമര നായകനും ദീർഘകാലം പയ്യോളി അർബൻ ബാങ്ക് പ്രസിഡണ്ടുമായിരുന്ന സി.എ നായരുടെ ഒന്നാം ചരമവാർഷികദിനത്തിൽ ആർ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി അനുസ്മരിച്ചു. ടിഎം.രാജൻ  ആധ്യക്ഷം വഹിച്ചു. ആർജെ.ഡി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ സിഎ.നായരുടെ ഛായാചിത്രം പൊടിയാടികേശവൻ അനാഛാദനം ചെയ്തു. വള്ളിൽ പ്രഭാകരൻ,കെടി.രതീഷ്, സികെ.ശശി, കെവി.വിനീതൻ, കെടി.പ്രമോദ്, ശ്രീനിഷാദ്,  വി. പി.പത്മനാഭൻ,മനൂപ് മലോൽ, എന്നിവർ സംസാരിക്കുകയും ഒഎം.സതീശൻ സ്വാഗതവും,ബിജു ഇരിങ്ങത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments