Ticker

6/recent/ticker-posts

ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് ട്രെയിനിയായി സെലക്ഷൻ കിട്ടിയ പി. അനിരുദ്ധിന് അനുമോദനം


പയ്യോളി : ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് ട്രെയിനിയായി സെലക്ഷൻ കിട്ടിയ പി. അനിരുദ്ധിന് പയ്യോളി സൗത്ത് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും മെമെന്റോ സമർപ്പണവും നടത്തി. 
10 ലക്ഷം പേർ എഴുതിയ പരീക്ഷയിൽ നിന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 34ആം റാങ്കുകാരനായ അനിരുദ്ധ് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ്.

പയ്യോളി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ പി.റഫീഖ് ഉപഹാര സമർപ്പണം നടത്തി. ജിതേഷ് കെ വി ബൊക്കെ നൽകി സ്വീകരിച്ചു.
എം.സമദ് അധ്യക്ഷത വഹിച്ചു.
തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദേവിക സജിത്ത്, എം.വി.ധ്യാന, എ.വി.ഗൗതം കിരൺ, ഗൗരി നന്ദന.എസ് എന്നിവർക്ക് ഡിവിഷൻ കൗൺസിലർ സിപി ഫാത്തിമ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ടി രമേശൻ, ദിവാകരൻ മാസ്റ്റർ, പുഷ്പവല്ലി ടീച്ചർ, ആബിദ മഴ, വികെ പ്രേമൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments