Ticker

6/recent/ticker-posts

മോഷണശ്രമത്തിൽ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കുന്നംകുളത്ത് മോഷണശ്രമത്തിൽ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആർത്താറ്റ്പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടൻ ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു (55 ) ആണ് കൊല്ലപ്പെട്ടത്  തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. മുതുവർ സ്വദേശി കണ്ണൻ പോലീസ് പിടിയിലായി നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്ക് വെച്ച് യുവാവിനെ കണ്ടവരുണ്ട് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത് വെട്ടേറ്റ് കഴുത്തറുത്ത് മാറ്റിയ നിലയിലാണ് കണ്ടെത്തിയത്  ഇവരുടെ സ്വർണാഭരണങ്ങളും  നഷ്ടപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments