Ticker

6/recent/ticker-posts

സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് തുടക്കമായി



പയ്യോളി സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന്  തുടക്കമായി
 നന്തി  വീരവഞ്ചേരിയിലെ പി ഗോപാലൻ - ഒ കെ പി കുഞ്ഞിക്കണ്ണൻനഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ടി ചന്തു പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി അനൂപ് രക്തസാക്ഷി പ്രമേയവും വി ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി ചന്തു, സി കെ ശ്രീകുമാർ, പി എം വേണു ഗോപാലൻ, സി വി ശ്രുതി എന്നിവരടങ്ങു ന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കു ന്നു. വി ഹമീദ് കൺവീനറായി പ്രമേയ കമ്മിറ്റിയും പി വി മനോജൻ കൺവീനറാ യി മിനുട്സ് കമ്മിറ്റിയും സുരേഷ് ചങ്ങാട ത്ത് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റി യും എസ് കെ അനൂപ് കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി എം പി ഷിബു പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കെ ജീവാനന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാസെ ക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശ ൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗ ങ്ങളായ കെ കുഞ്ഞമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ഡി ദീപ എന്നിവർപങ്കെടുത്തു. 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെ ടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.

Post a Comment

0 Comments