Ticker

6/recent/ticker-posts

സുരക്ഷയുടെ പാഠങ്ങൾക്കായി കുരുന്നുകളും.

 പേരാമ്പ്ര : പേരാമ്പ്ര ഹെവൻസ് പ്രി സ്കൂളിലെ യുകെജി വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം പേരാമ്പ്ര അഗ്നി രക്ഷാ നിലയം സന്ദർശിച്ചു. 
 ഫയറെൻജിനുകളിലുള്ളതും  മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കൗതുകത്തോടെ കണ്ടു മനസ്സിലാക്കി. 
 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  റഫീഖ് കാവിൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  പിസി പ്രേമൻ എന്നിവർ ക്ലാസ് എടുത്തു. ബാല്യം മുതൽ തന്നെ കുട്ടികൾ ശീലിക്കേണ്ടതായ  സ്വയം രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. 
 വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ  പ്രായോഗികമായി നിലയത്തിലെ ജീവനക്കാർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. സ്റ്റേഷൻ ഓഫീസർ സിപി ഗിരീഷൻ നേതൃത്വം നൽകി. 
 ചെറിയ ക്ലാസുകളിൽ തന്നെ സ്വയംരക്ഷാപാഠങ്ങൾ ശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തി. 
മധുരവിതരണവും പാട്ടും കളികളുമായി വളരെ സന്തോഷത്തോടെയാണ് കുട്ടികൾ നിലയത്തിൽ നിന്നും തിരിച്ചു പോയത്.

Post a Comment

0 Comments