Ticker

6/recent/ticker-posts

''പൊന്നാണ് മണ്ണ് " കാർഷിക സെമിനാറിൽ നടത്തി

തിക്കോടി : ജില്ലാ മണ്ണ്  പരിശോധന ലാബോറട്ടറിയുടെ   നേതൃത്വത്തിൽ  ലോക മണ്ണ് ദിനാഘോഷം തിക്കോടി സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി എം എൽ എ  കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ  വിപി ദുൽഖിഫിൽ അധ്യക്ഷത വഹിച്ചു.
മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ''പൊന്നാണ് മണ്ണ് " കാർഷിക സെമിനാറിൽ മണ്ണ് സംരക്ഷണത്തെയും മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെയും കുറിച്ച് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ് സുബ്രഹ്മണ്യൻ വി.സി ക്ലാസെടുത്തു.
 തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജമീലസമദ് ചടങ്ങിൽ മുഖ്യാതിഥിയായി. NMSAപദ്ധതിയിലെ സോയിൽ ഹെൽത്ത് കാർഡ് വിതരണം  കോഴിക്കോട് ആത്മ പ്രൊജക്റ്റ് ഡയറക്ടർ സപ്ന എസ് നിർവ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല. ആശംസകളർപ്പിച്ചു സംസാരിച്ചു.  തിക്കോടി കൃഷി ഓഫീസ്സർ ഡോ.അപർണ നന്ദിയും പറഞ്ഞു

Post a Comment

0 Comments