Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.യു പി സ്കൂളിൽ വിദ്യാലയ വികസന സെമിനാർ നടത്തി

പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു പി സ്കൂൾ, സമഗ്ര വിദ്യാലയ പദ്ധതി രൂപീകരിക്കുന്നതിനു വേണ്ടി നടത്തിയ വികസന സെമിനാർ ശ്രദ്ധേയമായി.സ്കൂൾ പി.ടി.എ, എസ്.എം.സി,എസ്.എസ്.ജി - അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, പൂർവ്വാധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സെമിനാറിൽ പങ്കാളികളായി. ഇതിൻ്റെ മുന്നോടിയായി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്ത  സ്കൂൾ സഭയിൽ  എൻ്റെ സ്വപ്നത്തിലെ വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടത്തി.
പി ടി എ പ്രസിഡൻ്റ് വി.കെ.മുനീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.എം. റിയാസ് ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് മുഖ്യ പ്രഭാഷണം നടത്തി.ബി.പി.സി അനുരാജ് വി, അജയകുമാർ, കെ.കെ.പ്രേമൻ, വി.പ്രമോദ്, ടി.പി. വിവേക്, ഷിനിത, പി.കെ.വിജയൻ, സിന്ധു.എൻ, കെ.സറീന, ദീപ ആർ.എസ്, ശ്രേയ ഷിജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments