Ticker

6/recent/ticker-posts

മുനമ്പം വഖഫ് ഭൂമി പൂർണമായും സംരക്ഷിക്കുക: വിവിധ സംഘടനകളുടെ സംയുക്ത യോഗം



കോഴിക്കോട് : കൊച്ചി കണയന്നൂർ താലൂക്ക് മട്ടാഞ്ചേരി അംശം ദേശത്ത് കച്ചി മേമൻ ഹാഷിം സേട്ട് മകൻ മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് കമ്മിറ്റിക്ക് നൽകിയ ചെറായി ബീച്ചിലെ 404.76 ഏക്കർ വരുന്ന മുനമ്പം എസ്റ്റേറ്റ് ഭൂരേഖകൾ കൊണ്ടും, വഖഫ് ആധാരം കൊണ്ടും, കഴിഞ്ഞ കാല കോടതി വിധികൾ കൊണ്ടും പൂർണമായും പവിത്രമായ വഖഫ് ഭൂമി ആണെന്നും , ഇത് പൂർണമായും സംരക്ഷിക്കണമെന്നും കോഴിക്കോട് അഖില കേരള വഖഫ് സംരക്ഷണ സമിതി വിളിച്ചു ചേർത്ത വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. മുസ്തഫ മാസ്റ്റർ മുണ്ടു പാറ (സമസ്ത) , ആലിക്കോയ പി (എസ് വൈ എസ്),  ഡോ: കെ മുഹമ്മദ് ബഷീർ (മുൻ വൈസ് ചാൻസലർ - കലിക്കറ്റ് യൂനിവേഴ്സിറ്റി) , എൻ .കെ അബ്ദുൽ അസീസ് (നാഷണൽ ലീഗ് ) , സി പി എ ലത്തീഫ് (എസ്ഡിപിഐ), മുസ്തഫ പാലാഴി (വെൽഫയർ പാർട്ടി), ടി എമുജീബ് റഹ്‌മാൻ ( പി ഡി പി) , അബ്ദുൽ കലാം കെ (കെ ഡി പി) , എൻ .കെ അലി (മെക്ക) പി.കെ ജലീൽ ( റിട്ട: ഡിവിഷണൽ ഓഫീസർ - കേരള വഖഫ് ബോർഡ്) , എഞ്ചിനിയർ പി മാമുക്കോയ ഹാജി, വി.എസ് അബ്ദുറഹ്മാൻ എറണാക്കുളം (കെ.എംഇഎ), പ്രൊ കെ.വി വീരാൻ മൊയ്തീൻ, എഞ്ചിനിയർ കെ ഇസ്മായിൽ കുട്ടി, അസ്ഗർ അലി, കെ. ഷെമീർ (ഐഎസ്ഇ), മുസ്തഫ കൊമ്മേരി, സിദ്ധീഖ് ടി പി (ഹിറാ സെൻ്റർ), ടി.കെ.എ അസീസ് (കണ്ടബേറി ജുമാ മസ്ജിദ് പ്രസിഡൻ്റ്) , സി ബി കുഞ്ഞു മുഹമ്മദ് (മെക്ക) , റസൂൽ ഗഫൂർ (എം.ഐ.എഫ്) എൻ ഖാദർ മാസ്റ്റർ, പ്രൊ. അബ്ദുൽ ഖാദർ കാരന്തൂർ, റഷീദ് പി തുടങ്ങിയവർ സംസാരിച്ചു.


 

Post a Comment

0 Comments