Ticker

6/recent/ticker-posts

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം



 പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂളിന് സമീപം  ചേർമല റോഡിൽ  ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരനും പരിക്കുപറ്റി. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. 
 ചേർമലയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്കൂളിന് മേലെയുള്ള വളവിൽ  നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. 
 വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര നിലയത്തിൽ നിന്നും  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  കെ. ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന പരിക്കുപറ്റിയവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.   
 വാഹന ഉടമ  മമ്മിളിക്കുളം സ്വദേശി  വിനുവിനാണ് പരിക്കുപറ്റിയത്. 
 മരത്തിൽ തട്ടി നിന്നതുകൊണ്ടാണ് രണ്ടുപേരും വലിയൊര് ആപത്തിൽ നിന്നും രക്ഷപ്പെട്ടത് . ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും  റോഡിൽ ഫെൻസിംഗ് ആവശ്യമാണെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments