Ticker

6/recent/ticker-posts

ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് "സ്വാദ്" ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി


ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് "സ്വാദ്" ഫുഡ് ഫെസ്റ്റ് നടത്തി. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി 30 രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ മാനേജർ പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.  ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി വി മുസ്തഫ, വിനീത് എന്നിവർ  സംസാരിച്ചു. എം പി.ടിഎ പ്രസിഡൻറ് മാഷിദ സ്വാഗതവും രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഫുഡ് സൂപ്പർവൈസർ കൃപേഷ് വിഭവങ്ങൾ വിലയിരുത്തി.മുഹ്സിന അജ്മൽ ഒന്നാം സ്ഥാനവും യൂ.പി.രസ്‌ലാന  രണ്ടാം സ്ഥാനവും,
ജസ്‌ന ഫിറോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൽസരത്തിൽ പങ്കെടുത്തവർക്ക്  ഹെഡ്മിസ്ട്രസ്സ് പി.ഹസീബ ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Post a Comment

0 Comments