Ticker

6/recent/ticker-posts

ദേശീയപാത നിർമ്മാണ കമ്പനിയുടെ സ്വകാര്യ പ്രവൃത്തി നാട്ടുകാർ വീണ്ടും തടഞ്ഞു .



പയ്യോളി വെങ്ങളം - അഴിയൂർ റീച്ചിലെ ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വാഗാഡിന്റെ സ്വകാര്യ പ്രവൃത്തി നാട്ടുകാർ തടഞ്ഞു.ചൊവ്വ രാവിലെ 9 ഓടെ അയനിക്കാട് 24-ാം  മൈൽസിനടുത്ത് സ്വകാര്യ വാഹന കമ്പനി നിർമ്മിക്കുന്ന കെട്ടിടത്തിനായി കോൺക്രീ റ്റ് മിശ്രിതവുമായിവാഗാഡ്കമ്പനിഎത്തിയ ത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധമുയർത്തി തടയുകയായിരുന്നു. 
 എൻ സി മുസ്തഫ, ലോക്കൽ കമ്മിറ്റി അംഗം വി രവീന്ദ്രൻ, ബിജെപി ലീഡർമാരായ കെ പി ഷൈനു, ഷൈജിത്ത് കുനീമ്മൽ എന്നിവർ തടയുന്നതിന് നേതൃത്വം നൽകി. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാനും സ്ഥലത്തെത്തി. മാസങ്ങൾക്കു മുമ്പ് പയ്യോളി തീരദേശത്തെ സമാനമായ മറ്റൊരു കെട്ടിടത്തിലും ഇത്തരം മിശ്രിതവുമായി എത്തിയ വാഗാഡ് കമ്പനിയുടെ വാഹനം പയ്യോളി നഗരസഭാ ചെയർമാൻ്റെയും സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബുവിന്റെയും നേതൃത്വത്തിൽ തടഞ്ഞു തിരിച്ചയച്ചിരുന്നു. അന്ന് ചർച്ചയ്ക്ക് എത്തിയ ആർഡിഒ ഷാമിൽ സെബാസ്റ്റ്യൻ ഇത്തരം സ്വകാര്യ പ്രവൃത്തി ഏറ്റെടുക്കുന്നത് തുടർന്ന് ഉണ്ടാ വില്ലെന്ന് ഉറപ്പു നൽകിയിരുന്നു. ഈ അനുഭവം നിലനിൽക്കെയാണ്കമ്പനി വീണ്ടും എത്തിയത്. 
നേരത്തെ പ്രാദേശിക എതിർപ്പ് മൂലം ഖനനം നിർത്തിയ ഇരിങ്ങത്തെ തങ്കമല ക്വാറി ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് ദേശീയപാത പ്രവൃത്തി നിലച്ചുപോകും എന്നകാരണം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇടപെട്ട് കല്ലുകൾ ഉപ്പെടെയു ള്ള വസ്തുക്കൾ നൽകിയിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന കരിങ്കല്ല് ഉൾപ്പെടെയുള്ളവദേശീയപാത നിർമ്മാണ ത്തിന് ഉപയോഗിക്കാതെ ഇത്തരം സ്വകാ ര്യ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പൊ �

Post a Comment

0 Comments