Ticker

6/recent/ticker-posts

മത്സ്യത്തൊഴിലാളി യുടെ മരണം : ലീഗിന്റെ വ്യാജ പ്രചരണം തിരിച്ചറിയുക എസ് ഡി പി ഐ



വടകര : അഴിത്തലയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ മത്സ്യ ത്തൊഴിലാളികൾ ബോട്ട് അപകടത്തിൽ പെടുകയും അഴിത്തല സ്വദേശി മരണപെടുകയും ചെയ്ത  വാർത്ത നമ്മെ ഏവരെയും ദുഃഖത്തിലാഴ്ത്തി.
ഈ വിഷയത്തിൽ കോസ്റ്റൽ പോലീസ്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
 അപകടം നടന്ന ഉടനെ വിവരം ലഭിച്ച മത്സ്യത്തൊഴിലാളികൾ അഴിത്തലയിലെ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഉടൻതന്നെ രക്ഷാ ബോട്ട് അങ്ങോട്ട് പോകണം എന്നും ആവശ്യപ്പെട്ടു. ഡ്രൈവർ ഇല്ല എന്നായിരുന്നു കോ സ്റ്റൽ പോലീസ് സ്റ്റേഷനിലെ മറുപടി.
 കടലിൽ നിന്ന് സംഭവിക്കുന്ന അപകടങ്ങൾക്ക് വളരെ പെട്ടെന്ന് ഇടപെടാനും പരിഹാരം കാണാനും ആണ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ. പക്ഷേ ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ രക്ഷാദൗത്യത്തിന് ആവശ്യമായ ജീവനിക്കാരില്ലാതെയും സാമഗ്രികൾ ഇല്ലാതെയും പ്രവർത്തിക്കുകയാണ് അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ . ഇത് തിരുത്തപ്പെടേണ്ടതുണ്ട്. പോലീസിന്റെ വീഴ്ച തിരിച്ചറിഞ്ഞ
എസ് ഡി പി ഐ കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. കോസ്റ്റൽ പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചത് മുതൽ പോലീസ് എസ് ഡി പി ഐ നേതാക്കളെ സമീപിച്ചപ്പോൾ കൃത്യമായി എന്തിനാണ് എസ് ഡി പി ഐ മാർച്ച് നടത്തുന്നത് എന്ന് അവർക്ക് ബോധ്യപെടുത്തിയിരുന്നു.
ഡ്യൂട്ടിയിൽ ഉണ്ടാവേണ്ട ബോട്ട് ന്റെ ഡ്രൈവർ അവിടെ ഇല്ല.
 അദ്ദേഹം എവിടെ ആയിരുന്നു?മൂന്ന് പേര് ഡ്യൂട്ടിക്ക് വേണ്ടത് അവർ എവിടെ പോയി? എല്ലാം പരിശോധനക്ക് വിധയമാക്കണം. മാർച്ചിൽ നിന്ന് എസ് ഡി പി ഐ പിൻ മാറില്ല എന്ന് അറിഞ്ഞ പോലീസ് പിന്നീട് ലീഗിനെ സമീപിക്കുകയും ലീഗ് അഴിത്തല ശാഖയുടെ പേരിൽ എസ് ഡി പി ഐ നടത്തുന്ന മാർച്ചിനെതിരെ പോലീസ്ന് വേണ്ടി പ്രസ്താവന കൊടുക്കുകയും ചെയ്തു.
വർഷങ്ങളായി കോസ്റ്റൽ പോലീസ് ന്റെ അനാസ്ഥ ചൂണ്ടി കാണിച്ചു കൊണ്ട് എസ് ഡി പി ഐ വർഷങ്ങൾക്ക് മുമ്പ് സമാന വിഷയത്തിൽ കോസ്റ്റൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു, 
CI യുമായി ചർച്ച നടത്തിയിരുന്നു, മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മറ്റു അധികാരികൾക്കും നിവേദനം നൽകിയിരുന്നു ഇതിലൊന്നും പരിഹാരം ഉണ്ടായില്ല.
 ജനപക്ഷത്തു നിൽക്കുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ ഇത്തരം വിഷയങ്ങളിൽ പോലീസിന്റെ വാലാട്ടി ആവാതെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുക എന്ന ഉത്തരവാദിത്വം ഇത്രയും കാലം എസ്ഡിപിഐ നിറവേറ്റിയിട്ടുണ്ട്.
 പോലീസിന്റെ കളിപ്പാവയാവാൻ എസ്ഡിപിഐക്ക് മനസ്സില്ല, ആരു പ്രസ്താവന ഇറക്കിയാലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി  പിറവികൊണ്ട എസ്ഡിപിഐ എന്നും ജനപക്ഷത്ത് നിലയുറപ്പിക്കും.
 സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെയും അധികാര തമ്പ്രാക്കന്മാരുടെയും താരാട്ടുപാട്ട് കേട്ടല്ല എസ്ഡിപിഐ വളർന്നത്. അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന അതിശക്തമായ സമരത്തിന് എന്നും എസ്ഡിപിഐ മുമ്പിലു ഉണ്ടാവുമെന്നും 
 ലീഗിന്റെ വ്യാജപ്രചരണത്തിൽ ആരും കുടുങ്ങി പോകരുതെന്നും എസ് ഡി പി ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സമദ് മാക്കൂൽ പറഞ്ഞു.

Post a Comment

0 Comments