Ticker

6/recent/ticker-posts

തിക്കോടിയിൽ നിന്ന് പിടികൂടിയ നാടോടികൾ കുറുവാസംഘമാണെന്നത് വ്യാജേന പ്രചരിക്കുന്നതാണെന്ന് പയ്യോളി പോലീസ്

തിക്കോടിയിൽ നിന്ന് പിടികൂടിയ നാടോടികൾ കുറുവാസംഘമാണെന്നത്  വ്യാജേന പ്രചരിക്കുന്നതാണെന്ന് പയ്യോളി പോലീസ് അറിയിച്ചു.
 ഇന്നലെ തിക്കോടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് നാടോടികളായ കുറച്ചു പേരെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന്  നാട്ടുകാർ പിടികൂടിയത്  എന്നാൽ ഇവർ നാടോടി സംഘമാണെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു സംഘത്തിൻറെ ഫോട്ടോ വെച്ച് വീഡിയോയും അടങ്ങുന്ന പോസ്റ്റുകൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും പയ്യോളി പോലീസ് സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ കുറവാ സംഘം ഉള്ളതായും അതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഇതോടൊപ്പം ചേർത്ത് പ്രചരിപ്പിക്കുന്നത് ഇവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുത് ആളുകളിൽ ഭീതി ഉളവാക്കിയിട്ടുണ്ട് ഇവരിൽനിന്ന് ചിലർ ഓടിരക്ഷപ്പെട്ടതായും സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

Post a Comment

0 Comments