Ticker

6/recent/ticker-posts

വ്യാപാരിവ്യവസായി കുടുംബ സംഗമം - സ്വാഗതസംഘം ഓഫീസും വിളംബരജാഥയും നടത്തി


പയ്യോളി : ജനുവരി അഞ്ചിന് പയ്യോളിയിൽ നടക്കുന്ന വ്യാപാരി വ്യവസായി കുടുംബ സംഗമത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് തുറന്നു . ദേശീയപാതക്ക് സമീപം കെ.പി. ആർ കോംപ്ലക്സിലാണ് ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഓഫീസിന്റെ ഉദ്ഘാടനം ടൗൺ കൗൺസിലർ 
സി.പി. ഫാത്തിമ നിർവ്വഹിച്ചു . യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഷമീർ അധ്യക്ഷത വഹിച്ചു . നേരത്തെ  കുടുംബസംഗമത്തിന്റെ പ്രചരണാർത്ഥം ടൗണിൽ നടന്ന വിളംബര ജാഥക്ക് യൂണിറ്റ് സെക്രട്ടറി ജി.ഡെനിസൺ , ട്രഷറർ  രവീന്ദ്രൻ അമ്പാടി , ജില്ലാ കമ്മിറ്റിയംഗം എ. സി. സുനൈദ് , കെ. പി. റാണപ്രതാപ് , എൻ. കെ. ടി. നാസർ , സവാദ് അബ്ദുറഹ്മാൻ, സി. വി. സുനീർ , നിധീഷ് ,  മുഹമ്മദ് , പി.എം.സതീശൻ, രജില ബാബു , റാണി അഗസ്റ്റിൻ  തുടങ്ങിയവർ നേതൃത്വം നൽകി .  കുടുംബ സംഗമം ജനുവരി അഞ്ചിന് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും . 


 

Post a Comment

0 Comments