Ticker

6/recent/ticker-posts

പയ്യോളി ദേശീയപതയിൽ പേരാമ്പ്ര റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു : പേരാമ്പ്ര റോഡിൽ നിന്ന് വരുന്ന വാഹനങ്ങളുടെ അമിതവേഗതയെന്ന് ആക്ഷേപം

പയ്യോളി ദേശീയപാതയിൽ പേരാമ്പ്ര റോഡിൽ പ്രവേശിക്കുന്ന ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാതയിൽ സർവ്വീസ് റോഡിലെ കുഴികൾ നികത്തി ടാർ ചെയ്തതിനാൽ വാഹനങ്ങളുടെ വേഗത കൂടിയതോടെ അപകടസാധ്യതയും കൂടി വരികയാണ് പേരാമ്പ്ര റോഡിൽ നിന്ന് നേരെ ദേശീയപാതയിൽ പ്രവേശിക്കുന്ന ഭാഗത്താണ് അപകടങ്ങൾ പതിയിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ പേരാമ്പ്ര റോഡിൽ നിന്ന് വന്ന കാർ ദേശീയപാതയിൽ കയറുന്ന ഭാഗത്ത് അപകടത്തിൽപ്പെട്ടിരുന്നു

കഴിഞ്ഞ മാസവും ഇവിടെ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റ സംഭവമുണ്ടായി 
പേരാമ്പ്ര റോഡിൽ നിന്ന് വരുന്ന വാഹനങ്ങളുടെ അമിതവേഗതിയും  ഈ ഭാഗത്ത് ചെറിയ ഇറക്കവും ഉള്ളതിനാലാണ് അപകടങ്ങൾ വർദ്ധിക്കുന്നത്.  അപകടങ്ങൾ ഒഴിവാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്

Post a Comment

0 Comments