Ticker

6/recent/ticker-posts

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മേപ്പയ്യൂർ ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. മേപ്പയ്യൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ്  മർദ്ദനത്തിൽ പരിക്കേറ്റത്  . കുട്ടിയുടെ വലത് കൈയിലെ തോളെല്ലിനാണ് പരിക്കേറ്റത്.
മർദ്ദനത്തിനിടെ അധ്യാപകന്റെ വാച്ച് പൊട്ടി താഴെ വീണെന്നും വിദ്യാർത്ഥി പറയുന്നു
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് കണക്ക് അധ്യാപകനായ അനീഷ് അടിച്ചെതെന്ന് പിതാവ് പറയുന്നു. കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുന്നരീതിയിൽ അനുഭവപ്പെട്ടതായും വിദ്യാർത്ഥി പറഞ്ഞു  സംഭവത്തിൽ മേപ്പയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Post a Comment

0 Comments