Ticker

6/recent/ticker-posts

ഡിസംബർ 6 : ഫാഷിസ്റ്റ് വിരുദ്ധ സംഗമം പയ്യോളിയിൽ




പയ്യോളി : രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കുവാനും പൗരന്മാർക്ക് നീതി ഉറപ്പുവരുത്തേണ്ടതും ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വം എന്ന നിലയിൽ  ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് മസ്ജിദ് നിർമ്മിച്ചുകൊണ്ട് തകർത്ത കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ ശിക്ഷിക്കപ്പെടണമെന്നും
നീതി നിഷേധിക്കപ്പെട്ട സമൂഹത്തിനു നീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ  ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിസംബർ 6 ന് പയ്യോളിയിൽ ഫാസിസ്റ്റ് വിരുദ്ധ സംഘടിപ്പിക്കുമെന്നു ജില്ല കമ്മിറ്റി അംഗം ഷറഫുദ്ദീൻ വടകര വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വേഷത്തിന്റെയും ജീവിത രീതികളുടെയും പാരമ്പര്യങ്ങളുടെയും കാര്യത്തില്‍ വെത്യസ്തമായ നമ്മുടെ രാഷ്ട്രത്തെ ഒറ്റ ചരടില്‍ കോര്‍ത്ത് ഭരിക്കുന്നതിന് രാഷ്ട്ര നായകന്‍മാരും ഭരണഘടനാ ശില്‍പികളും കണ്ടെത്തിയ അടിസ്ഥാന ഘടകങ്ങളാണ് മതേതരത്വവും ഫെഡറലിസവും. 1992 രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകർത്തുകൊണ്ട് ഇന്ത്യൻ ജനതയ്ക്ക് മുറിവുണ്ടാക്കിയ സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. 400 വർഷത്തിലധികം മുസ്ലിങ്ങൾ ആരാധിച്ചിരുന്ന മസ്ജിദ്  ഫാസിസ്റ്റ് ശക്തികൾ തകർക്കുമ്പോൾ രാജ്യത്തിനുണ്ടായ മുറിവ്. തകർത്ത് 32 വർഷം പിന്നിടുമ്പോയും ഉണങ്ങാതെ ഇന്നും നിലനിൽക്കുന്നു.ഭരണഘടന ഉറപ്പു നൽകുന്ന നീതി ലഭ്യമാക്കാൻ ഉറപ്പ് വരുത്തേണ്ട അധികാരികൾ തന്നെ അക്രമികൾക്ക് കൂട്ട് നിൽക്കുന്ന അവസ്ഥാവിശേഷമാണുള്ളത്.ഇന്ന് രാജ്യം ഭരിക്കുന്നവർ  രാജ്യത്തുടനീളം മസ്ജിദുകൾക്കും മദ്രസ്സകൾക്കും വഖഫ് സ്വത്തിനും മറ്റ് ആരാധനാലയങ്ങൾക്കും നേരെ ബാബരി മസ്ജിദ് ആവർത്തനത്തിന് ശ്രമിക്കുമ്പോൾ ഡിസംബർ 6 ന് പ്രസക്തിയേറുന്നു.  .വൈകിട്ട് 4:00 മണിക്ക് പയ്യോളി യിൽ വച്ച് നടക്കുന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു സംസ്ഥാന സെക്രട്ടറി പി ജമീല  ജില്ലാ വൈസ് പ്രസിഡൻറ് വാഹിദ് ചെറുവറ്റ ജില്ലാ ജനറൽ സെക്രട്ടറി നാസർ എ പി ജില്ലാ സെക്രട്ടറി കെ പി ഗോപി എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 വാർത്താ സമ്മേളനത്തിൽ
ഷറഫുദ്ധീൻ വടകര ജില്ല കമ്മിറ്റി അംഗം,
സകരിയ എം കെ
മണ്ഡലം പ്രസിഡണ്ട്‌,
കബീർ കോട്ടക്കൽ
പയ്യോളി മുനിസിപ്പൽ പ്രസിഡണ്ട്
എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments