Ticker

6/recent/ticker-posts

അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 വയസ്സുകാരൻ അറസ്റ്റിൽ

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറി
അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ  24 വയസ്സുകാരൻ അറസ്റ്റിൽ പ്രതി അർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു കുടുംബ കലഹം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം അർഷാദിന്റെ കുടുംബം ആഗ്ര സ്വദേശികളാണ് അർഷാദിന്റെ സഹോദരിമാരായ ആലിയ ( 9 ) അൽസിയ (19 )അക്സ ( 16)റഹ്മീൻ (18 )മാതാവ് അസ്മ എന്നിവരാണ് മരിച്ചത് കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത് ഭക്ഷണത്തിൽ ലഹരി മരുന്നുകലർത്തി നൽകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കമ്മീഷണർ രവീണ പറഞ്ഞു

തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി ഡിസംബർ 30നാണ് മരിച്ച അഞ്ചുപേരും ശരൺജിത് ഹോട്ടലിൽ എത്തിയത്. അർഷാദിന്റെ അച്ഛനും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു    

Post a Comment

0 Comments