Ticker

6/recent/ticker-posts

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങളുമായി 'മിനി ദിശ കരിയർ എക്സ്പോ 2024'

 കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ ഇന്നും നാളെയുമായി (ഡിസം:6,7)
സംഘടിപ്പിക്കുന്ന  'ദിശ കരിയർ എക്സ്പോ 2024  ' വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി മേപ്പയിൽ സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
 വടകര മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു കെ പി ഉദ്ഘാടനം ചെയ്ത വേളയിൽ നൂതന ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന ഈ പുതിയ സംരംഭം വേണ്ട രീതിയിൽ ഉപയോഗിക്കണമെന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഓർമിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സത്യൻ കെവി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹയർസെക്കൻഡറി RDD സന്തോഷ് കുമാർ മുഖ്യാതിഥിയായി.പ്രസ്തുത ചടങ്ങിൽ സംഘാടകസമിതി അംഗം ശ്രീ പ്രമോദ് കോട്ടപ്പള്ളി, ജില്ല കോർഡിനേറ്റർ ഡോ. പി. കെ. ഷാജി,സൗഹൃദ കോഡിനേറ്റർ ഡോ .റെജില കെ ടി കെ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജിത്ത് കുമാർ എന്നിവർ സംസാരിച്ചു.വടകര വിദ്യാഭ്യാസ ജില്ല കോഡിനേറ്റർ അൻവർ അടുക്കത്ത് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments