Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് 2 ലക്ഷത്തിഎഴുപത്തിഅഞ്ചായിരം രൂപ വില വരുന്ന കേബിളുകൾ മോഷണം പോയി

പയ്യോളി : തച്ചൻകുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിലെ വയറിംഗ് സാമഗ്രികൾ മോഷണം പോയി  രണ്ട് വീടുകളിൽനിന്നായി 2 ലക്ഷത്തി എഴുപത്തിഅഞ്ചായിരം രൂപ വില വരുന്ന കേബിളുകളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത് 
ഇന്നലെ രാത്രിയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത് തച്ചൻകുന്ന് പെട്രോൾ പമ്പിന് സമീപത്തെ മഠത്തിൽ ബിനീഷിന്റെ വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപയുടെ കേബിളുകൾ നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത് കൂടാതെ പുതിയോട്ടിൽ  ഷെബിൻ മൊയ്തീന്റെ വീട്ടിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയുടെ കേബിളുകളും നഷ്ടപ്പെട്ടതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു  മുൻവശത്തെ വാതിലുകൾ അടച്ചിട്ടതിനാൽ ടെറസിന്റെ മുകളിലൂടെ താഴെയിറങ്ങിയാണ് മോഷണം നടത്തിയതെ ന്നാണ്സൂചന വയറിങ് പൂർത്തിയാക്കി സ്വിച്ച് ബോർഡുകൾ ഘടിപ്പിക്കാൻ ഇരിക്കയാണ് സംഭവം നടന്നത്.
 പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു ഡോഗ് സ്കോഡ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments