പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഡിസംബർ10 ന് കൊടിയേറുന്നതോടെ ഉത്സവത്തിന് തുടക്കമാകുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം കാലത്ത് വിശേഷാൽ പൂജകൾ ബ്രഹ്മ കലശാഭിഷേകം ചതു ശത നിവേദത്തോടെ ഉച്ചപൂജ വൈകിട്ട് അഞ്ചിന് ചാമ്പാട്ടിൽ ദേശാവകാശിയുടെ ആറാടു കുട വരവ് എന്നിവ ശേഷം രാത്രി 7 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റു കർമ്മം നിർവഹിക്കുന്ന തോടെ ആറുനാൾ നീണ്ടു നിൽക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കമാവും. 7.30മണിക്ക് ക്ഷേത്രം മഹിളാ ക്ഷേമ സമിതി ഒരുക്കുന്ന മെഗാ തിരുവാതിര, 7:45ന് ക്ഷേത്രം വെബ്സൈറ്റിന്റെ ഉദ്ഘാടന കർമ്മം തന്ത്രി തരണനല്ലൂർപത്മനാഭൻഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും. തുടർന്ന് കൗശിക് ആൻഡ് ടീം അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. രണ്ടാംദിവസം കാലത്ത് 7 30ന് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ് നടക്കും. 10 30 ന് ചാക്യാർകൂത്ത്, തുടർന്ന് വിശേഷാൽ വലിയ പട്ടണം പായസ നിവേദത്തോടെ ഉച്ചപൂജ, ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദഊട്ട്, രാത്രി എട്ടിന് മിഠായിത്തെരുവ് നാടകം,പത്തിന് സരുൺ മാധവ് അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്. 12 ചെറിയ വിളക്ക് ദിവസം കാലത്ത് 10 30 ന് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ തുള്ളൽ, 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 4 മണിക്ക് കാഴ്ച ശീവേലി7.30ന് ബാൻഡ് ഷോ, പത്തിന് കലാമണ്ഡലം ഹരിഗോവിന്ദ് അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 13വലിയ വിളക്ക് ദിവസം കാലത്ത് 10 30 ന് അനൂപ് ചാക്യാർ അവതരിപ്പിക്കുന്ന പാഠകം ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദഊട്ട്, വൈകിട്ട് 4 മണിക്ക് കാഴ്ച ശീവേലി, 6:30 ന് ഇരിങ്ങാലക്കുട ആശാ സുരേഷ് അവതരിപ്പിക്കുന്ന സോപാനസംഗീതാർച്ചന, രാത്രി ഏഴുമണിക്ക് ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, രാത്രി 10ന് സദനം സുരേഷ് കുമാർ കലാമണ്ഡലം സനൂപ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായ വക എന്നിവ ഉണ്ടായിരിക്കും.
ഡിസംബർ 14 പള്ളിവേട്ട ദിവസം രാവിലെ 10 30 ന് അക്ഷര ശ്ലോക സദസ്സ് ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദഊട്ട് വൈകിട്ട് നാലുമണിക്ക് പള്ളിമഞ്ചൽ വരവ്, തിരുവായുധം വരവ്, നിലക്കളി വരവ്, 4 30ന് കാഴ്ച ശീവേലി, വൈകിട്ട് 6 30ന് ഡാൻസ് നൈറ്റ്, രാത്രിഎട്ടുമണിക്ക് പള്ളിവേട്ട തുടർന്നുവിളക്കിഴപ്പ് എന്നീ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 15ന് ആറാട്ട് ദിവസം കാലത്തൊമ്പത് മുപ്പതിന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, വൈകിട്ട് 3 30ന് കലാമണ്ഡലം സനൂപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം നാദസ്വര മേളം, 4 30 മുതൽ കുടവരവ് തിരുവായുധം വരവ് ഉപ്പുംതണ്ടും വരവ് എന്നിവ നടക്കും. രാത്രി 7 മണിക്ക് പൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെ ്് തൃക്കുറ്റിശ്ശേരി ശിവശങ്കരൻമാരാരുടെ നേതൃത്വത്തിൽ അമ്പതിൽപരം വാദ്യകലാകാരന്മാ രുടെ വാദ്യ മേളത്തിന്റെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി 8:30 ന് എഴുന്നെള്ളത്ത് ഇലഞ്ഞികുളങ്ങരയിൽ എത്തിയാൽ കാഞ്ഞിലശ്ശേരി വിനോദ് മാരാർ കലാമണ്ഡലം ശിവദാസന്മാരാർ എന്നിവരുടെ നേതൃത്വത്തിൽ ഇല്ലാത്ത മേളം അരങ്ങേറും, മേളത്തിനു മുൻപും ശേഷവും കീഴൂർ ചൊവ്വ വയലിൽ കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. രാത്രി 11 മണിക്ക് എഴുന്നള്ളത്ത് കീഴൂർ പൂവടിത്തറയിൽ എത്തിച്ചേർന്നാൽ പാണ്ടിമേളം പഞ്ചവാദ്യം നാഗസ്വരം കേളിക്കൈ കൊമ്പു പറ്റി കുഴൽപറ്റ് എന്നീ വാദ്യമേളങ്ങൾക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് കണ്ണംകുളത്തിൽ എത്തിച്ചേർന്ന് പൂർണ്ണ വാദ്യമേളസമേതം കുളിച്ചാ റാടീക്കൽ നടക്കുംനടക്കും ചാറാടിക്കൽനടക്കും.
ഉത്സവത്തോടനുബന്ധിച്ച് ആന എഴുന്നള്ളിക്കൽ കോടതിയുടെ മാനദണ്ഡപ്രകാരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവസവും 5000 പേർക്ക് പ്രസാദഊട്ട് നൽകുന്നതിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും പയ്യോളി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘങ്ങളെ നിയോഗിക്കും അഗ്നിശമനസേനയുടെയും ആംബുലൻസ് സർവീസിന്റെയും സേവനം 24 മണിക്കൂറും സജ്ജം ആയിരിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ.രമേശൻ,അംഗങ്ങളായ കുന്നുംപുറത്ത് ഗോപാലകൃഷ്ണൻ കപ്പന വേണുഗോപാലൻ കെ ടി രാമകൃഷ്ണൻ,ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പിടി രാഘവൻ ,കെ വി കരുണാകരൻ നായർ,ജിതേഷ് പുനത്തിൽ.തുടങ്ങിയവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.