Ticker

6/recent/ticker-posts

അജീഷ് കൊടക്കാട് സ്മാരക സ്തൂപം വികൃതമാക്കിയതിൽ പ്രതിഷേധം

തുറയൂർ : ജനതാദൾ നേതാവും തുറയൂരിലെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അജീഷ് കൊടക്കാടിൻ്റെ  തറയൂർ കണ്ണമ്പത്ത് മുക്കിലെ സ്മാരക സ്തൂപം വികൃതമാക്കിയതിൽ പ്രതിഷേധിച്ച് ആർജെ.ഡി പ്രവർത്തകർ പയ്യോളി അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി. ഗ്രാനൈറ്റിൽ കൊത്തിയ അജീഷ് കൊടക്കാടിൻ്റെ ചിത്ര ഫലകം വികൃതമാക്കിയ നിലയിൽ ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. 2016 ൽ അജീഷ് കൊടക്കാടിൻ്റെ ഒന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് സ്തൂപം നിർമിച്ചത്. പ്രതിഷേധ പ്രകടനത്തിന്  
ടിഎം.രാജൻ , ഒഎം.സതീശൻ , കെടി.പ്രമോദ് , സികെ.ശശി , കെവി.വിനീതൻ , കെഎം.സന്ദീപ് , എകെ.ധനേഷ് , അനിത ചാമക്കാലയിൽ , ശ്രീജ മാവുള്ളാട്ടിൽ , ബബിത , അജി ചാലിക്കണ്ടി , പികെ.അനീഷ് എന്നിവർ നേതൃത്വം നൽകി .

Post a Comment

0 Comments