Ticker

6/recent/ticker-posts

പാലക്കാട് സുബൈർ വധക്കേസിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് സന്ദീപ് വാര്യരുടെ പ്രസ്താവനയിലൂടെ പുറത്തു വരുന്നതെന്ന് മൂവാറ്റുപുഴ അശ്റഫ് മൗലവി

പാലക്കാട് സുബൈർ വധക്കേസിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് സന്ദീപ് വാര്യരുടെ പ്രസ്താവനയിലൂടെ പുറത്തു വരുന്നതെ
ന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷ്റഫ് മൗലവി 
 കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളെ ഒളിവിൽ പാർപ്പിച്ചു എന്നതടക്കമുള്ള വെളിപ്പെടുത്തൽ വളരെ ഗൗരവമുള്ളതും സുബൈറിന്റെ കൊലപാതകം നടന്ന അതേ ദിവസം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അന്ന് വെളിപ്പെടുത്തിയതുമാണ്.

തുടരന്വേഷണത്തിൽ 3 പേരിലേക്ക് ചുരുക്കാനും ഗൂഢാലോചന ഇല്ല എന്ന നിലപാട് സ്വീകരിക്കാനുമാണ്   സിപിഎമ്മും പോലീസും ബിജെപിയും ഐക്യപ്പെട്ടത്. സുബൈർ വധക്കേസിൽ 9 പേരെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പിറ്റേന്ന് നടന്ന കൊലപാതകത്തിൽ 71 പേരെ പ്രതിചേർക്കുന്നതിലും കൊലപാതകത്തിൽ യുഎപിഎ ചേർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളത്തിലെ ആഭ്യന്തരവകുപ്പും കേന്ദ്ര ആഭ്യന്തര വകുപ്പും സഹകരിച്ചാണ് പ്രവർത്തിച്ചത്.

ആലപ്പുഴയിൽ ഷാൻ വധക്കേസിലും ഇത്തരം ഗൂഢാലോചനയും വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യവും ചർച്ചയായതായിരുന്നു.

കരുവന്നൂർ,എക്സാലോജിക്,സ്പ്രിംഗ്ലറും,ലാവലിൻ,സ്വർണ്ണ കടത്ത് തുടങ്ങിയ അഴിമതി കേസുകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ചില താൽപര്യങ്ങൾ മുൻ നിർത്തി കൊണ്ടുള്ള ഒത്തുതീർപ്പാണ് സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയിട്ടുള്ളത്. എഡിജിപി അജിത്കുമാർ ഉൾപ്പെടെയുള്ളവർ ആർഎസ്എസ് നേതാക്കളെ കണ്ടതും അതിന് ശേഷം ആക്ഷേപം ഉയർന്നിട്ടും അദ്ദേഹത്തിന് എതിരെ കടുത്ത നടപടികൾ ഉണ്ടാകാതിരുന്നതും ഇത്തരം ചില ധാരണയുടെ അടിസ്ഥാനത്തിൽ തന്നെയാണ്.

മതനിരപേക്ഷ കേരളത്തെ സംഘപരിവാറിന്റെ കലാപ രാഷ്ട്രീയത്തിന് വിധേയമാക്കുന്നതിലും സൗഹൃദം തകർത്ത് സംഘപരിവാർ രാഷ്ട്രീയത്തിന് വളക്കൂറ് ഒരുക്കുന്നതിലും ഇത്തരം ഡീലുകൾ സഹായകരമാകുന്നുണ്ട്. സിപിഎം ഏറ്റെടുത്തിട്ടുള്ള ഹിന്ദുത്വ സാംസ്കാരികത മുഖമുദ്രയാക്കിക്കൊ ണ്ടുള്ള അതിന്റെ പ്രചാരണവും നിലപാടുകളും മുസ്‌ലിം ന്യൂനപക്ഷം ഉൾപ്പെടെയുള്ളവരെ മതനിരപേക്ഷതയുടെ അപരന്മാർ ആക്കി ചിത്രീകരിച്ചുകൊണ്ടുള്ള സമീപനങ്ങളും ഇതിന്റെ തുടർച്ചയാണ്. അതിന്റെ സൈദ്ധാന്തിക തലമാണ് പി.ജയരാജന്റെ പുസ്തകത്തിലൂടെ രൂപപ്പെടുത്തിയിട്ടുള്ളത്. ആർഎസ്എസുകാനെ പോലെ തന്നെ  മുസ്‌ലിം വിരുദ്ധത നെഞ്ചിലേറ്റി വളരുന്ന പാർട്ടി കേഡർമാരെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

സിപിഎം വളർത്തിയ ഇത്തരം സാംസ്കാരികവൽക്ക രണവും ന്യൂനപക്ഷ വിരുദ്ധതയും ആണ് ത്രിപുരയിൽ പാർട്ടി ഓഫീസുകൾ ഉൾപ്പെടെ ബിജെപിക്ക് കൊടുക്കേണ്ടി വന്നത്.

ഇത്തരം വെളിപ്പെടുത്തലുകളെ ഗൗരവത്തോടെ കാണുകയും കേരളം ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. എത്ര ഡീലുണ്ടെങ്കിലും ഫാഷിസത്തെ ജനാധിപത്യ ശക്തി കൊണ്ട് പ്രതിരോധിക്കാൻ പ്രാപ്തമായ കേരളീയ സംസ്കൃതിയുടെ പാരമ്പര്യത്തെ നാം കാത്തുസൂക്ഷിക്കേണ്ടതുമുണ്ട്.

 

Post a Comment

0 Comments