Ticker

6/recent/ticker-posts

പയ്യോളിയിലും പരിസരപ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന മോഷണ സംഘങ്ങളുടെ വിളയാട്ടം


പയ്യോളിയിലും പരിസരപ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന സംഘങ്ങളുടെ വിളയാട്ടം ആക്രിസാധനങ്ങൾ പൊറുക്കുന്ന സ്ത്രീകളടങ്ങുന്ന സംഘമാണ് പയ്യോളിയിലും പരിസരപ്രദേശങ്ങളിലും കടകളിലും മറ്റുമായി ചെറിയ വസ്തുക്കൾ ഉടമകൾ കാണാതെ കടത്തിക്കൊണ്ടുപോകുന്നത് കഴിഞ്ഞദിവസം പയ്യോളി ടൗൺ ജുമാമസ്ജിദിന് മുന്നിലെ രണ്ട് സ്റ്റൂളുകൾ എടുത്തുകൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.



 കൂടാതെ പയ്യോളി അയനിക്കാട് പള്ളിക്ക് സമീപമുള്ള ജനതാ ബേക്കറിയുടെ പുറത്ത് സൂക്ഷിച്ച 4000 രൂപ വിലവരുന്ന പാചക സാമഗ്രികൾ എടുത്തു പോകുന്നതും സിസി ടിവിയിൽ പതിഞ്ഞിരുന്നു. ഇത്തരത്തിൽ പയ്യോളിയുടെ വിവിധ സ്ഥലങ്ങളിൽ ഇവർ സംഘങ്ങളായി വന്ന് പല വസ്തുക്കളും കയ്യിലുള്ള ചാക്കിൽകെട്ടിക്കൊണ്ടു പോകുന്നതായി നാട്ടുകാർ പറയുന്നു. അവധി ദിവസങ്ങളിൽ ആണ് ഇത്തരത്തിൽ മോഷണങ്ങൾ കൂടുതലായും നടക്കുന്നത്. വിലകുറഞ്ഞ വസ്തുക്കൾ ആയതിനാൽ പൊതുവേ ആരും പരാതിപ്പെടാൻ തയ്യാറാകാത്തതാണ് ഇത്തരം സംഘങ്ങൾ വീണ്ടും മോഷണം നടത്താൻ
 കാരണമാകുന്നതെന്നുംഅതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.


Post a Comment

0 Comments